കോഴിക്കോട്- സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചര്‍ച്ച ചൊവ്വാഴ്ച. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തുക. വഖഫ് നിയമന വിഷയത്തില്‍, വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതില്‍ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങള്‍ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടില്‍ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാല്‍ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാര്‍ഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചര്‍ച്ചയുടെ വരും വരായ്കകള്‍ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാടാണ് അദ്ദേഹം പറഞ്ഞത്.ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ആലിക്കുട്ടി മുസ്ല്യാരെ കൂടാതെ സമദ് പൂക്കോട്ടൂര്‍, ഡോ. എന്‍.എ.എം. അബ്ദുള്‍ ഖാദര്‍, മുക്കം ഉമര്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. വഖഫ് വിഷയത്തിലെ വിയോജിപ്പുകള്‍ ചര്‍ച്ചയില്‍ ഇവര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും.