റിയാദ് - രാഷ്ട്രീയ, സാമൂഹിക രംഗത്തെ നൂതന പ്രവണതകൾ ചർച്ച ചെയ്ത് പ്രവാസി സാംസ്‌കാരിക വേദി നേതൃപരിശീലന ക്യാമ്പ് 'മുന്നേറ്റം' ശ്രദ്ധേയമായി. കലാ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ച ക്യാമ്പ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു.
വർത്തമാന കാലത്തെ ജനാധിപത്യ രഹിതവും ജനവിരുദ്ധവുമായ നയങ്ങളെ ഇച്ഛാശക്തികൊണ്ടും ദീർഘവീക്ഷണം കൊണ്ടും നേരിടാൻ കരുത്തു നേടണമെന്ന് ക്യാമ്പ് അംഗങ്ങളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. മേഖലാ ഭാരവാഹികളായ അഡ്വ.റെജി, എൻജി. അബ്ദുറഹ്മാൻ കുട്ടി, ഷമീർ തലശ്ശേരി, റുഖ്‌സാന ഇർഷാദ് എന്നിവർ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ടീം ബിൽഡിങ് പരിപാടി ഷംനാദ്, ഹാരിസ് മനമക്കാവിൽ എന്നിവർ നയിച്ചു. നേതാക്കളുടെ മനസ്സും പ്രവർത്തനവും എങ്ങനെയായിരിക്കണമെന്ന് അനാവരണം ചെയ്യുന്ന പരിശീലന പരിപാടിയിൽ സലീം മാഹി, ഷഹ്ദാൻ മാങ്കുനിപ്പൊയിൽ എന്നിവർ ക്ലാസെടുത്തു.
ഉച്ചക്ക് ശേഷം നടന്ന ഓപൺ ഫോറത്തിൽ 'കേരളത്തിന്റെ രാഷ്ട്രീയ വ്യതിചലനങ്ങ'ളെ കുറിച്ച് സംവാദം നടന്നു. പാനലിസ്റ്റുകളായ അജ്മൽ ഹുസൈൻ, ഖലീൽ പാലോട്, റഹ്മത്ത് തിരുത്തിയാട് എന്നിവർ സംസാരിച്ചു. അഡ്വ.റെജി, റസാഖ് മുണ്ടേരി, നിഹ്മത്തുല്ല, സിദ്ദീഖ് ആലുവ, സക്കീർ തിരൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഷ്‌റഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു.
വിവിധ മേഖലാ കമ്മിറ്റികൾ നടത്തിയ വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങളിൽ യഥാക്രമം വെസ്റ്റ് മേഖല, ഈസ്റ്റ് മേഖല, സൗത്ത് മേഖല ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി നടന്ന ആക്ഷേപഹാസ്യ പ്രകടനങ്ങൾ ചിരിയും ചിന്തയും ഉണർത്തി. ഫൈസൽ കൊല്ലം, മുഫീദ്, റഷീദ് വാഴക്കാട്, അബ്ദുറഹ്മാൻ ഒലയാൻ, ദിൽഷാദ്, സുലൈമാൻ എന്നിവർ വിവിധ ആവിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.
ഔട്ട്‌ഡോർ ഗെയിംസിൽ വെസ്റ്റ്, നോർത്ത് മേഖലകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത കലാ സാംസ്‌കാരിക പരിപാടികളിൽ ദിൽഷാദ്, ഷഹീർ, യാസീൻ അഹ്മദ് സഹീർ, അമാൻ ഷാനവാസ്, നഹ്‌യാൻ അബ്ദുല്ലത്തീഫ്, ഹനിയ ഇർഷാദ്, അബ്ദുൽ ബാസിത്, അമീൻ അഷ്ഫാഖ്, ഇഫാ സഹീർ, ഹമദ് ബിൻ ആദിൽ സഹീർ, സഫാ മഹ്ജബിൻ, മുഹമ്മദ് ഷിനാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സംറിൻ ഷാനവാസ്, നിവിന നസീർ, നദ ഷംനാദ്, ഫിദ ഷംനാദ്, നഹില റാഫി, ദുആ മറിയം, ദിൽന യൂസുഫ്, ജിയ അബ്ദുൽ മജീദ്, ഇശാ ഫാത്തിമ എന്നിവർ നൃത്തത്തിലും ഒപ്പനയിലും പങ്കെടുത്തു. സമാപന സെഷനിൽ പ്രസിഡന്റ് സാജു ജോർജും മേഖലാ പ്രസിഡന്റുമാരും കലാ പരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാന വിതരണം നിർവഹിച്ചു. റിഷാദ് എളമരം, മിയാൻ തുഫൈൽ, മുനീർ കാളികാവ്, റുഷാദ്, നബീൽ, ബഷീർ രാമപുരം, ഷാഹിന അലി, ബാസിത്, ജംഷിദ്, ഷാനിദ് അലി, അഹ്ഫാൻ, റെനീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സുലൈമാൻ വിഴിഞ്ഞം അവതാരകനായിരുന്നു. പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട് സ്വാഗതവും ക്യാമ്പ് കൺവീനർ റിഷാദ് എളമരം നന്ദിയും പറഞ്ഞു.