Sorry, you need to enable JavaScript to visit this website.

കെ റെയില്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കും- വി.ഡി സതീശന്‍

മലപ്പുറം-കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ് തലത്തില്‍ വരെ നടത്തും. 18 ന് കലക്ടറേറ്റ് മാര്‍ച്ചും നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കോണ്‍ഗ്രസ് സമരമുഖത്തേക്ക് നീങ്ങുകയാണ്. പൊതുജനത്തെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ സലീം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, ഇ. മുഹമ്മദ്കുഞ്ഞി, കെ.പി നൗഷാദലി, എന്‍.എ കരീം  
എന്നിവര്‍ പങ്കെടുത്തു.


 

 

Latest News