കോട്ടയം- മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമ ടെലിഗ്രാം ചാനലില്‍ ലഭ്യമാക്കിയ പ്രസംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസ് ആണ് അറസ്റ്റിലായത്.
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ടയില്‍ മൊബൈല്‍ കട നടത്തുന്ന് നഫീസിനെ അറസ്റ്റ് ചെയ്തത്.
മറ്റു ടെലിഗ്രാം ഗ്രൂപ്പുകളില്‍നിന്ന് കോപ്പി ചെയ്‌തെടുത്തതാണ് പ്രചരിപ്പിച്ചതെന്നാണ് നഫീസ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്ന് സൈബര്‍ സെല്‍ അറിയിച്ചു.