അൽജൗഫ്- ശക്തമായ പൊടിക്കാറ്റ് തുടരാനിടയുള്ളതിനാൽ അൽജൗഫ് പ്രവിശ്യയിലെ മുഴുവൻ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് അബ്ദുൽഅസീസ് അൽനബ്ത് പറഞ്ഞു.