Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരി ഇന്ന് വക്കീല്‍ കുപ്പായം  ഇടും; ചടങ്ങില്‍ പിസി ജോര്‍ജും എത്തും

കൊച്ചി- കള്ളപ്പണ കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ 651ആം നമ്പര്‍ മുറിയിലാണ് ഓഫീസ്. ബിനീഷിനൊപ്പം പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസുമുണ്ട്. മൂവരും സഹപാഠികളായിരുന്നു. 2006ലാണ് ബിനീഷും ഷോണും അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത്. ഷോണ്‍ രണ്ട് കൊല്ലം പ്രാക്ടീസും ചെയ്തു.  മകന്റെ ഓഫീസ് ഉദ്ഘാടനത്തിന് കോടിയേരി ബാലകൃഷ്ണന്‍ എത്തില്ലെന്നാണ് വിവരം. എന്നാല്‍ പിസി ജോര്‍ജ് ചടങ്ങില്‍ പങ്കെടുക്കും.
ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ 30 രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകള്‍ പറയാന്‍ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.
 

Latest News