റിയാദ്- ബിശയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ബിശയിലെ റെയ്‌നില്‍ ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്. ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ജാബിര്‍.ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ശൗകത്ത് അല്‍റൈന്‍ എന്നിവര്‍ ബന്ധുക്കളെ സഹായിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കൊറോള കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.