അമരാവതി- ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കര്‍ണാടക, തമിഴ്‌നാട് ഗവര്‍ണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ. ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2010 നവംബര്‍ വരെ ഈ പദവിയില്‍ തുടര്‍ന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ റോസയ്യ ആന്ധ്രാ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു. 16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.1998ല്‍ അദ്ദേഹം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും വര്‍ക്കിങ് കമ്മിറ്റി അംഗമായും റോസയ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.