റിയാദ്- 2022 ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസെടുക്കാത്തവര്‍ക്ക് സൗദിയിലെ സ്വകാര്യ, പൊതു മേഖല കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യാനാവില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 18 വയസ്സിന് മുകളിലുള്ളവര്‍ രണ്ടാം ഡോസ് എടുത്ത് എട്ട് മാസമോ അതോ അതിലധികമോ പൂര്‍ത്തിയാക്കിയാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ഇല്ലെങ്കില്‍ തവക്കല്‍നായില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയാക്കിയാലാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.