തലശേരി- നഗരത്തിൽ പോലീസ് ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രകടനം. കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ നടത്തിയ പ്രകടനത്തിന് മറുപടിയായാണ് ആർ.എസ്.എസ് പ്രതിഷേധ മാർച്ച് നടത്തുന്നത്. കൂട്ടംകൂടുന്നത് അടക്കം പോലീസ് നിരോധിച്ചിരുന്നു. പ്രതിഷേധ ജാഥക്ക് അനുമതി നൽകില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ പ്രവർത്തകർ നഗരത്തിലേക്കെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയിൽ നടത്തിയ പ്രകടനത്തിൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് മറുപടിയായി എസ്.ഡി.പി.ഐ നടത്തിയ പ്രകടനത്തിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിച്ചവെന്ന് ആരോപിച്ചാണ് സംഘ്പരിവാർ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചത്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.