Sorry, you need to enable JavaScript to visit this website.

എംഎസ്എഫ് നേതാവ് പി.പി ഷൈജലിനെ  മുസ്‌ലിം ലീഗ് പുറത്താക്കി 

കോഴിക്കോട്- എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്‌ലിം  ലീഗ് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു. ഹരിത വിവാദങ്ങള്‍ക്കിടയില്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചയാളാണ് ഷൈജല്‍. ഇതില്‍ പ്രതിഷേധിച്ച് ഷൈജിലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. കല്‍പറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്‌ലിം  ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്നും പി പി ഷൈജല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വയനാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ച് പി പി ഷൈജലും മറ്റ് നേതാക്കളും തമ്മില്‍ നേരിയ വാക്കുതര്‍ക്കവും നടന്നിരുന്നു.
 

Latest News