വാഷിംഗ്ടണ്‍-യു.എസില്‍ പ്രശസ്ത സംഗീത നിര്‍മാതാവ് ക്ലിയറന്‍സ് അവാന്റിന്റെ ഭാര്യ ജാക്വിലിന്‍ അവാന്റ് വെടിയേറ്റു മരിച്ചു. ബെവെര്‍ലി ഹില്‍സിലെ വീട്ടില്‍ ജാക്വിലിനെ വെടിയേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ച രണ്ടുമണിയോടെ പ്രദേശത്ത് വെടിവെപ്പുണ്ടായതായി പോലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പോലീസ് ജാക്വിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
1967ലാണ് ക്ലിയറന്‍സും ജ്വാക്വിലിനും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. മോഡല്‍കൂടിയായ ജാക്വിലിന്‍ കാരുണ്യപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.