Sorry, you need to enable JavaScript to visit this website.

ജിഫ്രി തങ്ങളെ പ്രകീര്‍ത്തിച്ച് കെ.ടി.ജലീല്‍, ലീഗിന്റെ കുതന്ത്രം പൊളിഞ്ഞു

കോഴിക്കോട്- വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പള്ളികളിലെ പ്രതിഷേധത്തിന് വിരുദ്ധമായി സമസ്ത നിലപാടെടുത്തതോടെ പെളിഞ്ഞത് ലീഗിന്റെ കുതന്ത്രമാണെന്ന് മുന്‍മന്ത്രി ഡോ. കെ.ടി ജലീല്‍.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിന്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിന്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ  പൊളിഞ്ഞത്-ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടരും. ഇനിയെങ്കിലും ലീഗ് പള്ളികളില്‍ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്. തട്ടിക്കൂട്ട് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പുതിയ സാഹചര്യത്തില്‍ ലീഗ്  പിരിച്ചു വിടുകയാണ് ഉചിതം.
സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്കും ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ക്കും ഹൃദയത്തില്‍ തൊട്ട് അഭിനന്ദനമെന്നും കെ.ടി.ജലീല്‍  പറഞ്ഞു.

 

Latest News