Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയിൽ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; ഓൺലൈൻ വഴിയും അപേക്ഷിക്കാം

തിരുവനന്തപുരം- യു.എ.ഇയിൽ ജോലി തേടുന്നവർക്കാവശ്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പോലീസ് പ്രഖ്യാപിച്ചു. പുതുക്കിയ മാർഗനിർദ്ദേശം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് അറിയിച്ചത്. നടപടിക്രമങ്ങൾ ലഘൂകരിച്ചതായി ഡി.ജി.പി വ്യക്തമാക്കി. ഇ-മെയിൽ വഴിയും അപേക്ഷിക്കാമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഓൺലൈൻ വഴിയും അപേക്ഷിക്കാമെന്ന് ഡി.ജി.പി വ്യക്തമാക്കി. 

മാർഗനിർദ്ദേശങ്ങൾ

1. അപേക്ഷയും വ്യവസ്ഥകളും കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

2. അപേക്ഷിക്കുന്ന വ്യക്തി ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിൽ അപേക്ഷ സമർപ്പിക്കണം

3. അപേക്ഷയോടൊപ്പം മേൽവിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷൻകാർഡ്, വോട്ടർ ഐഡി കാർഡ്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവയിലേതെങ്കിലും സർട്ടിഫിക്കറ്റ് എന്താവശ്യത്തിനാണെന്നതിനു തെളിവായുള്ള കത്ത് /രേഖ ഉണ്ടെങ്കിൽ അവ, പാസ്‌പോർട്ടിൻറെ പകർപ്പ് ലഭ്യമാണെങ്കിൽ അത്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കണം. 

4. 500 രൂപയാണ് അപേക്ഷാ ഫീസ്

5. പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ/ സ്‌റ്റേഷൻ റൈറ്റർ അപേക്ഷാ ഫീസ് സ്വീകരിച്ച് ടി.ആർ.5 രസീതു നൽകുന്നതാണ്

6. അപേക്ഷ സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ആവശ്യമായ പരിശോധനകൾക്കു ശേഷം ബാധകമായ കാലയളവിലേക്ക് ബന്ധപ്പെട്ട ഓഫീസർ ഒപ്പിട്ട് തന്റെ ഔദ്യോഗിക സീൽ പതിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതാണ്

ഇമെയിൽ വഴിയും അപേക്ഷിക്കാം

1. അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ്.എച്ച്.ഒ. ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ അധികാരപ്പെടുത്തിയ കത്തും ഉൾപ്പെടെ ഇമെയിലായി അപേക്ഷിക്കാം.

2. എസ്.എച്ച്.ഒ മാരുടെ ഇമെയിൽ ഐഡി ഔദ്യോഗിക വെബ്‌സൈറ്റിലും കേരള പോലീസിൻറെ രക്ഷ മൊബൈൽ ആപ്പിലും ലഭ്യമാണ്.

3. അപേക്ഷകൻ അധികാരപ്പെടുത്തുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി ഹാജരാക്കണം.

4. ആവശ്യമായ പരിശോധനകൾക്കുശേഷം എസ്.എച്ച്.ഒ. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകൻ അധികാരപ്പെടുത്തിയ വ്യക്തിക്കു നല്കുന്നതാണ്.

5. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.

6. അപേക്ഷകന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ ഈമെയിലിലും ലഭ്യമാകും. ഇതിനായി ആവശ്യപ്പെട്ടാൽ എസ്.എച്ച്.ഒ. യുടെ ഒപ്പോടുകൂടിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻറെ പി.ഡി.എഫ്. കോപ്പി അപേക്ഷകൻറെ ഇമെയിലിലേക്ക് എസ്.എച്ച്.ഒ. യുടെ മെയിലിൽ നിന്നും അയച്ചുനൽകുന്നതാണ്. ഇതിനായി നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം സ്‌പെഷ്യൽ ബ്രാഞ്ച് മുഖേന അപേക്ഷകനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണ്. അന്വേഷണത്തിൽ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ആ വിവരം യു.എ.ഇ എംബസിയെ അറിയിക്കുന്നതാണ്.

യു.എ.ഇയിൽ ജോലി തേടുന്നവർ/വിസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിർദേശങ്ങൾ ബാധകം. മറ്റു രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്ക് ഇപ്പോൾ നിലവിലുള്ള രീതി തന്നെ പിന്തുടരണം. എന്നാൽ ഇവയ്ക്കുള്ള ഫീസ് ഇനിമുതൽ 500 രൂപയായിരിക്കും.
 

Latest News