Sorry, you need to enable JavaScript to visit this website.

സൗജന്യ റീ എന്‍ട്രി: സൗദി ജവാസാത്തിന്റെ പുതിയ അറിയിപ്പ്

റിയാദ് - സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ കാലാവധികള്‍ നീട്ടാന്‍ ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ അവ തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
സൗദി അറേബ്യ പ്രവേശന വിലക്കും യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ജനുവരി 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ രാജാവിന്റെ ഉത്തരവ് പുറത്തുവരുന്നതിനു മുമ്പായോ, ഉത്തരവ് അറിയാതെയോ ആരെങ്കിലും ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ദീര്‍ഘിപ്പിക്കാന്‍ ഫീസുകളും ലെവിയും അടച്ചിട്ടുണ്ടെങ്കില്‍ ആ തുകകള്‍ തിരികെ ലഭിക്കില്ലെന്നാണ് ജവാസാത്ത് വ്യക്തമാക്കിയിരിക്കുന്നത്.

ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസ കാലാവധികള്‍ സൗജന്യമായി ദീര്‍ഘിപ്പിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യ അടക്കം 17 രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കും.

 

 

Latest News