Sorry, you need to enable JavaScript to visit this website.

യോഗത്തിൽ അപമാനിച്ചെന്ന്:ഡി.സി.സി അധ്യക്ഷനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കു പരാതി നൽകി

കൽപറ്റ-പാർട്ടി യോഗത്തിൽ മോശം പരാമർശം നടത്തി വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അപമാനിച്ചതായി ആരോപിച്ചു പട്ടികവർഗക്കാരിയായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിക്കു പരാതി നൽകി. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണ സ്വദേശിനിയും യൂത്ത് കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ യുവതിയുടേതാണ് പരാതി. ഇതിന്റെ പകർപ്പ് സംഘടനാ ചുമതലയുള്ള ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കേരളത്തിൽ പാർട്ടി ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ, യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർക്കും അയച്ചിട്ടുണ്ട്. 
കഴിഞ്ഞയാഴ്ച പാർട്ടി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഡി.സി.സി അധ്യക്ഷൻ ആദിവാസി സമൂഹത്തിനും തന്റെ സ്ത്രീത്വത്തിനും അപമാനകരമായ രീതിയിൽ പ്രസംഗിച്ചതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച യുവതി പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെടുത്തി മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കവെ  'കണ്ടാൽ ഒരു മെന ഇല്ലാത്തവളും ജനങ്ങൾ വോട്ട് ചെയ്യാത്തവളുമായ ഒരുത്തിയെ' സ്ഥാനാർഥിയാക്കിയാതാണ് സീറ്റ് നഷ്ടപ്പെടാൻ കാരണമായതെന്നു ഡി.സി.സി അധ്യക്ഷൻ ആവർത്തിച്ചു പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്ലിം ലീഗിലെ ഗ്രൂപ്പിസമാണ് ബ്ലോക്ക് ഡിവിഷനിൽ തന്റെ തോൽവിക്കു കാരണമായതെന്നും പരാതിയിൽ വിശദീകരിക്കുന്നു.
 

Latest News