ദുബായ്- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പായതിനു പിന്നാലെ, വായ്പ തിരിച്ചടയ്ക്കാത്തതിനു കേസില്‍പ്പെട്ടിരുന്ന രണ്ടാമത്തെ മകന്‍ ബിനീഷും ദുബായില്‍. ദുബായിലെത്തിയ വിവരം ബുര്‍ജ് ഖലീഫയ്ക്കു സമീപം നിന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബിനീഷ് അറിയിച്ചത്. ക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് ഇതാണ് മറുപടിയെന്നും സഖാക്കളും സുഹൃത്തുക്കളും അഭ്യര്‍ഥിച്ചതിനാലാണ് ആദ്യമായി ലൈവില്‍ വന്നതെന്നും ബിനീഷ് പറഞ്ഞു.
സാംബാ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ഡിസംബര്‍ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റ് ആറിനു റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഉത്തരവ്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ബിനീഷ് വെളിപ്പെടുത്തിയില്ല.