റിയാദ്- ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ടു വഴി തുറന്നു. എല്ലാ വിമാനത്താവളങ്ങളിലും കര നാവികാതിര്‍ത്തിയിലും ഈ രാജ്യങ്ങളിലുള്ളവര്‍ക്കുള്ള വിലക്കെല്ലാം നീങ്ങി. ഇനി ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് വരാന്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതില്ല.
വിദേശത്തുനിന്നുള്ള ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കാതെ എല്ലാവര്‍ക്കും അഞ്ചു ദിവസ ക്വാറന്റൈന്‍ ആണ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. വരുന്നവര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഖുദൂം (അറൈവല്‍) പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ചു ദിവസ ഹോട്ടല്‍ ക്വാറന്റൈനിലെ ആദ്യ ദിവസവും അഞ്ചാമത്തെ ദിവസവും കോവിഡ് പരിശോധന നടത്തി വൈറസ് ബാധിതനല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.