ഉംറക്കെത്തിയ പയ്യന്നൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

മക്ക- ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി. കുന്നരു പുതിയ പുഴക്കരയിലെ വ്യാപാരി മൂപ്പന്റകത്ത് ഇബ്രാഹിം (71) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം മക്ക അല്‍നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്.  ശനിയാഴ്ച മക്കയില്‍ ഖബറടക്കും. ദീര്‍ഘകാലം യു.എ.ഇയില്‍ പ്രവാസിയായിരുന്ന ഇബ്രാഹിം പുതിയപുഴക്കര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു.
തൃക്കരിപ്പൂരിലെ ഖിദ്മ സഹാറ ഗ്രൂപ്പിലാണ് ഭാര്യ ടി.പി. ഖദീജ, മകള്‍ റഹ്മത്ത് എന്നിവരോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗ്രൂപ്പ് മക്കയിലെത്തിയത്. മറ്റു മക്കള്‍: ഫര്‍സാന, മൈമൂന, സാജിദ. മരുമക്കള്‍: സി.ടി. മുഹമ്മദ്, റഫീഖ്(അബുദാബി), അഷ്‌റഫ്.

 

Latest News