ദുബായ്- ജനങ്ങളേയും മതത്തേയും ദൈവത്തേയും അവഹേളിക്കാന്‍ യു.എ.ഇയില്‍ സാധ്യമല്ലെന്നും അങ്ങനെയുള്ള സ്വാതന്ത്ര്യം വേണമെന്നുള്ളവര്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്നും യു.എ.ഇ രാജകുമാരി ശൈഖ ഹിന്ദ് ബിന്ത് ഫെസല്‍ അല്‍ ഖാസിമി.
യു.എ.ഇയിലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഇസ്ലാമോഫോബിക് പോസ്റ്റുകള്‍ തുറന്നുകാട്ടിയാണ് ഷാര്‍ജയിലെ അല്‍ ഖാസിമി രാജകുടുംബത്തില്‍നിന്നുള്ള ശൈഖ ഹിന്ദ് മാധ്യമങ്ങളില്‍ ഇടംപടിച്ചത്. സമൂഹ മാധ്യമങ്ങളില്‍ അവര്‍ സജീവമാണ്.
നിങ്ങള്‍ ആരാണെന്നും ഏതു രാജ്യക്കാരനാണെന്നും ട്വിറ്റര്‍ കാണിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യത്ത് ഒരുപക്ഷേ മതത്തയേും ദൈവത്തേയും ജനങ്ങളേയും അവഹേളിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടാകാം. എന്നാല്‍ യു.എ.ഇയില്‍ അതു ലഭിക്കില്ല. ഇത് ദഹിക്കുന്നില്ലെങ്കില്‍ ദയവായി നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങണം. എന്റെ സമാധാന നാട്ടില്‍ പറ്റില്ല- രാജകുമാരി പറഞ്ഞു.
എല്ലാ കമന്റുകളും കണ്ടെത്തുമെന്ന അവസാന വാചകത്തോടെയാണ് രാജകുമാരിയുടെ പുതിയ ട്വീറ്റ്.
ഞാനുള്‍പ്പെടെ 200 കോടി ജനങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്. വിദ്വേഷ പ്രചാരകരെ ആര്‍ക്കും വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിന് 1.9 ബില്യണ്‍ അനുയായികളുണ്ടെന്നും ലോകജനസംഖ്യയുടെ 24.7 ശതമാനം വരുമെന്നും 2020ലെ ഒരു പഠനത്തെ ഉദ്ധരിച്ചുള്ള കണക്കും ചേര്‍ത്തിട്ടുണ്ട്.