കണ്ണൂര്‍- കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ കുടുംബത്തിലെ നാല്‍പതാമത്തെ സ്ഥാനി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മദ്രാസ് പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. 39ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയായത്.