റിയാദ്- യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി മിലീഷ്യകളുടെ സൈനിക കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ആക്രമണം നടത്തി.
സന്‍ആ എയര്‍പോര്‍ട്ടില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചതിനു പിന്നാലെയാണ് ആക്രമണം. സന്‍ആ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് സഖ്യസേനയുടെ ലക്ഷ്യം.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുശാസിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇറാന്‍ വിപ്ലവ ഗാര്‍ഡില്‍ നിന്നും ഹിസ്ബുല്ലയില്‍നിന്നുമുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് സന്‍ആ എയര്‍പോര്‍ട്ട് സൈനിക കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
ഞയാറാഴ്ച രാവിലെ യെമനിലെ മാരിബിലും അല്‍ ജൗഫിലും സഖ്യസേന 15 ആക്രമണങ്ങള്‍ നടത്തിയിരുന്നു.