ലണ്ടൻ-ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ ചെൽസി-മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം സമനിലയിൽ. കളിയുടെ 50-ാം മിനറ്റിൽ ജഡോൺ സാഞ്ചോ നേടിയ ഗോളിലൂടെ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാൽ ഇരുപത് മിനിറ്റ് തികയുന്നതിന് മുമ്പേ ചെൽസി ജോർജിഞ്ഞോയിലൂടെ തിരിച്ചടിച്ചു.പെനാൽറ്റിയിലൂടെയാണ് സമനില ഗോൾ സ്വന്തമാക്കിയത്.