ലണ്ടൻ- വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിന്റെ 33-ാം മിനിനിറ്റിൽ നായകൻ ഇക്കായ് ഗുണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളായില്ല. നിരവധി അവസരങ്ങൾ അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി ഉണ്ടാക്കി എങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഫെർണാണ്ടീനോയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. 90-ാം മിനിറ്റിൽ ലാൻസിനിയുടെ സൂപ്പർ സ്‌ട്രൈക്കിലൂടെ വെസ്റ്റ് ഹാം ആശ്വാസ ഗോൾ സ്വന്തമാക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 29 പോയന്റായി. ഒന്നാമതുള്ള ചെൽസിക്കും 29 പോയന്റാണ്. ഗോൾ ശരാശരിയിൽ ചെൽസിയാണ് ഒന്നാമത്.