Sorry, you need to enable JavaScript to visit this website.

അടുത്ത കാലത്തായി മുഖ്യമന്ത്രിയുടെ വീട്ടില്‍ ഹലാല്‍ ഭക്ഷണമാണോ- സുരേന്ദ്രന്‍

പാലക്കാട്- അടുത്ത കാലത്തായി വീട്ടില്‍ ഹലാല്‍ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹലാല്‍ ഭക്ഷണത്തെ ന്യായീകരിച്ച് രംഗത്തെത്തിയതെന്ന് ബി.െജ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.െജ.പി ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ഹലാല്‍ ഭക്ഷണം മികച്ചതാണ് എന്ന് പറയുന്ന മുഖ്യമന്ത്രി മറ്റെല്ലാം മോശമാണോ എന്ന് വ്യക്തമാക്കണം. ഇരവാദത്തെ പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കം ആപല്‍ക്കരമാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യല്‍ വൈകിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയോ എസ്.ഡി.പി.ഐയുടേയോ പേരില്ല. ഇത് പ്രതികളെ സഹായിക്കാനാണ്- സുരേന്ദ്രന്‍ പറഞ്ഞു. കേരളം നമ്പര്‍ വണ്‍ എന്ന് വീമ്പിളക്കുന്നവര്‍ അട്ടപ്പാടിയില്‍ ആദിവാസികള്‍ മരിച്ചു വീഴുന്നത് കാണണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശിശുമരണങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

 

Latest News