റിയാദ്- കോവിഡ് പ്രതിസന്ധി കാരണം സൗദിയിലേക്ക് യാത്രാ നിയന്ത്രണളുളളതിനാല്‍ വിദേശത്തുള്ള സൗദി പ്രവാസികളുടെ താമസ രേഖയായ ഇഖാമയുടെയും റീ എന്‍ട്രിയുടെയും സന്ദര്‍ശക വിസകളുടെയും കാലാവധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം സൗജന്യമായാണ് വിസകളുടെയും ഇഖാമയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നത്. യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം.