ആലപ്പുഴ- കലവൂര്‍ കോര്ത്തുശ്ശേരിയില് അമ്മയെയും രണ്ട് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്(60) മക്കളായ ലെനിന്(35) സുനില്‍(30) എന്നിവരെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ആനിയുടെ മൃതദേഹം. കിടപ്പുമുറിയിലാണ് മക്കളുടെ മൃതദേഹങ്ങള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.