അബഹ- പ്രവാസി ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുക പദ്ധതിയുടെ ഭാഗമായി പാസ്‌പോർട്ട് വിഭാഗം വൈസ് കോൺസുൽ ഹരിദാസ് ഖമ്മീസ് വി. എഫ്. എസ്. ഓഫീസ് സന്ദർശിച്ച് കോൺസുലേറ്റ് സേവനം നൽകി. അസീർ പ്രവശ്യയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 100 കണക്കിനു ആളുകൾക്ക് പ്രയോജനപ്പെട്ടു. മതിയായ യാത്രാ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ ബുദ്ധിമുട്ടിയുന്ന 36 പേരുടെ എമർജൻസി സർട്ടിഫിക്കറ്റുകളുടെ അപേക്ഷകളും സ്വീകരിച്ചു.
വൈസ് കോൺസുൽ ഹരിദാസും ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചലും, ബിജു കെ നായരും സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടവും അടങ്ങുന്ന സംഘം അബഹ നാടുകടത്തൽ കേന്ദ്രം സഞ്ചരിച്ചു. പതിനേഴ് ഇന്ത്യാക്കാരാണ് മടക്കയാത്ര പ്രതീക്ഷിച്ചു തടവുകാരായിട്ടുള്ളത്. അതിൽ പാസ്‌പോർട്ട് കൈവശമില്ലാത്ത 13 പേർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകി അബഹയിൽ നിന്നും വിമാനമാർഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാൻ വേണ്ട നടപടികൾ സ്വീകരിച്ചു. മലയാളിയായ കോഴിക്കോട് സ്വദേശി വൈസ് കോൺസുൽ ഹരിദാസ് ആദ്യമായിട്ടാണ് അബഹ സന്ദർശിക്കുന്നത്.