ജിസാൻ - വ്യാജ ഇഖാമകളും ഡ്രൈവിംഗ് ലൈസൻസുകളും നിർമിച്ച് വിദേശികൾക്ക് വിൽപന നടത്തിവന്ന പാക്കിസ്ഥാനിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി ജിസാൻ പോലീസ് അറിയിച്ചു. വ്യാജ രേഖകൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും വിൽപനക്ക് തയാറാക്കിയ ഇഖാമകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വൻ ശേഖരവും പ്രതിയുടെ താവളത്തിൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാൻ പോലീസ് അറിയിച്ചു.