മക്ക - ഉംറ തീർഥാടകരല്ലാത്തവർക്കും വിശുദ്ധ ഹറമിൽ ത്വവാഫ് കർമം നിർവഹിക്കാൻ അനുമതിയായതായി ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹഹൈദർ അറിയിച്ചു. മതാഫ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലാണ് ഇത്തരക്കാർക്ക് ത്വവാഫ് കർമം നിർവഹിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഉംറ കർമത്തിന്റെ ഭാഗമായല്ലാതെ ത്വവാഫ് കർമം നിർവഹിക്കുന്നതിന് ബുക്കിംഗ് നടത്താൻ ഇഅ്തമർനാ ആപ്പിൽ ഐക്കൺ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ പത്തു വരെയും ഒമ്പതു മുതൽ 11.59 വരെയും അർധരാത്രി 12 മുതൽ പുലർച്ചെ മൂന്നു വരെയുമായി മൂന്നു സമയങ്ങളിലാണ് ത്വവാഫ് കർമം മാത്രം നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെ മതാഫ് കോംപ്ലക്‌സിലെ ഒന്നാം നിലയിൽ സ്വീകരിക്കുകയെന്നും ഹാനി ഹൈദർ പറഞ്ഞു.