അങ്കമാലി- അങ്കമാലി മഞ്ഞപ്ര റോഡിൽ തുറവൂരിൽ കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോൺ(17)ആണ് മരിച്ചത്. ഇന്ന്(വ്യാഴം) വൈകീട്ട് 5.45-ന് അങ്കമാലി-മഞ്ഞപ്ര റോഡിൽ തുറവൂർ കോഴികുളത്തിന് സമീപമായിരുന്നു അപകടം.ഇടിച്ച കാർ നിർത്താതെ പോയി.ഷോണിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന്(18)പരിക്കേറ്റു. ബൈക്കിൽ പെട്രോൾ നിറച്ചശേഷം തുറവൂർ കവലയിലേയ്ക്ക് വരികവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ
ഷോണിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.ജിതിന്റെ പരിക്ക് ഗുരുതരമല്ല.ഷോൺ അങ്കമാലി ഡീപോൾ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.അമ്മ:സിബി.സഹോദരൻ:ഡോൺ.മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.