Sorry, you need to enable JavaScript to visit this website.

മോഫിയയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കൊച്ചി- നിയമവിദ്യാർഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എറണാകുളം ഡിവൈ.എസ്.പി രാജീവനാണ് അന്വേഷണ ചുമതല. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഭർതൃപീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാർഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ മോഫിയയോട് പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയിരുന്നു.
 

Latest News