കൊച്ചി- ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.അതേസമയം, കേസില്‍ ആരോപണ വിധേയനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പോലീസ് സ്‌റ്റേഷന്‍ ഉപരോധം ഇപ്പോഴും തുടരുകയാണ്. സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസ് ഉപരോധിക്കും. അതേസമയം സിഐയോട് ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.