Sorry, you need to enable JavaScript to visit this website.

'മകളുടെ അടുത്തേക്ക് ഞാനും പോകും';  വേദനയായി മോഫിയയുടെ പിതാവിന്റെ കുറിപ്പ്

ആലുവ- മകളുടെ അകാല മരണത്തില്‍ മനസ്സുനൊന്ത് പിതാവിന്റെ ഫേസ്ബുക്ക്  പോസ്റ്റ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേദനയായി. ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ പിതാവു ദില്‍ഷാദാണു താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്നു കാണിച്ച് ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു െ്രെട ചെയ്തു നോക്കാം'. ദില്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

Latest News