റിയാദ്- സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രവാസ ലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂരും ജനറൽ സെക്രട്ടറിയായി അബ്ദുറഹിമാൻ അറക്കലും ട്രഷററായി ഇബ്രാഹിം ഓമശ്ശേരിയും ഉപദേശക സമിതി ചെയർമാനായി അലവിക്കുട്ടി ഒളവട്ടൂരും തെരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ മീറ്റിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ജമലുല്ലൈലി (വർക്കിംഗ് പ്രസിഡണ്ട്), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വർക്കിംഗ് സെക്രട്ടറി), സൈദലവി ഫൈസി പനങ്ങാങ്ങര (ഓർഗ. സെക്രട്ടറി) സൈദു ഹാജി മൂന്നിയൂർ, ബഷീർ ബാഖവി പറമ്പിൽ പീടിക, അബൂബക്കർ ദാരിമി താമരശ്ശേരി, അബ്ദുന്നാസിർ ദാരിമി കമ്പിൽ, ശറഫുദ്ദീൻ മുസ്‌ലിയാർ ചെങ്ങളായി (വൈസ് പ്രസിഡന്റുമാർ), മുനീർ ഹുദവി ഉള്ളണം, അബ്ദുൽ ബാസിത് വാഫി മണ്ണാർക്കാട്, ഉസ്മാൻ എടത്തിൽ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീർ ഫൈസി മാമ്പുഴ (ജോ. സെക്രട്ടറിമാർ), സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ, ഓമാനൂർ അബ്ദുറഹിമാൻ മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എൻ.സി മുഹമ്മദ് ഹാജി കണ്ണൂർ (വൈ. ചെയർമാൻ), സുലൈമാൻ ഖാസിമി കാസർകോട്, അലി മൗലവി നാട്ടുകൽ, ബശീർ മാള, അബ്ദുറഹിമാൻ മുസ്‌ലിയാർ ഏലംകുളം, ശിഹാബുദ്ദീൻ ഫൈസി വെള്ളുവങ്ങാട്, ശാക്കിർ ഉലൂമി മണ്ണാർക്കാട്, അഹ്മദ് ഹാജി കാങ്കോൾ (ഉപദേശക സമിതി അംഗങ്ങൾ), വിവിധ വിംഗുകളുടെ ചെയർമാൻ കൺവീനർമാർ: യഥാക്രമം അബ്ദുറഹിമാൻ ദാരിമി കോട്ടക്കൽ, റശീദ് ദാരിമി അച്ചൂർ (ദഅ്‌വ), അബ്ദുസ്സലാം കൂടരഞ്ഞി, ബഷീർ പനങ്ങാങ്ങര (മീഡിയ), ശമീർ കീയത്ത്, മുഖ്താർ പി.ടി.പി കണ്ണൂർ (റിലീഫ്), ഫരീദ് ഐക്കരപ്പടി, ദിൽഷാദ് കാടാമ്പുഴ (വിഖായ), അബ്ദുറഹിമാൻ പൂനൂർ, അശ്രഫ് അഴിഞ്ഞിലം (ടാലന്റ്), മുസ്തഫ ദാരിമി നിലമ്പൂർ, ബഷീർ മാസ്റ്റർ രാമനാട്ടുകര (റെയ്ഞ്ച്, മദ്‌റസ), ഡോ.ഷഫീഖ് ഹുദവി, ബഹാഉദ്ദീൻ റഹ്മാനി (പ്ലാനിംഗ്), അൻവർ ഫള്ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ്‌ലഹത്ത്), സൈദ് ഹാജി മൂന്നിയൂർ, നിസാർ ഫൈസി ചെറുകുളമ്പ് (ഫിനാൻസ്), സുബൈർ ഹുദവി പട്ടാമ്പി (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ ഓൺലൈൻ യോഗത്തിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജറും എസ്.ഐ.സി കോ-ഓർഡിനേറ്ററുമായ കെ.മോയിൻകുട്ടി മാസ്റ്റർ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ ആശംസ പ്രസംഗവും നടത്തി.
ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ അറക്കൽ നന്ദിയും പറഞ്ഞു.