മദീന - യാമ്പുവിൽ പൊതുസ്ഥലത്തു കൂടി നടന്നുപോകുന്നതിനിടെ രണ്ടു യുവതികളെ അസഭ്യം പറയുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു. സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികൾ സ്വീകരിക്കാൻ പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് പറഞ്ഞു.