മുഖ്യമന്ത്രി കാപട്യക്കാരൻ; കടന്നാക്രമിച്ച് ബൽറാം

പാലക്കാട്- കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികരിക്കാതെ, അഡാർ ലവ് എന്ന സിനിമയിലെ വിവാദഗാനത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ. 
സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താൻ ആദ്യം ഇതിനേക്കുറിച്ച്പറഞ്ഞിട്ട്‌പോയാൽമതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു ബൽറാമിന്റെ ചോദ്യം.
 

Latest News