Sorry, you need to enable JavaScript to visit this website.

ഡി.ജി.പി അനിൽകാന്തിന്റെ സേവനം രണ്ടുവർഷത്തേക്ക് നീട്ടി

തിരുവനന്തപുരം- കേരള സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് അനിൽകാന്തിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്കു നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡി.ജി.പി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 
1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽകാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. രണ്ടുമാസത്തിന് ശേഷം, 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനിൽകാന്ത് ഡി.ജി.പിയായി അധികാരമേറ്റത്. 
അനിൽകാന്ത് ഏഴു മാസം കഴിഞ്ഞു വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സർക്കാർ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയിൽ മുൻപിലുള്ള സുധേഷ് കുമാർ, ബി.സന്ധ്യ, ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യതകൾ ഇല്ലാതായി. ബി.സന്ധ്യ 2023 മേയിൽ വിരമിക്കും. സുധേഷ് കുമാർ 2022 ഒക്ടോബറിലും തച്ചങ്കരി 2023 ജൂണിലും വിരമിക്കും.

Latest News