പാലക്കാട്- ഇന്ത്യൻ പാർലമെന്റിനകത്ത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കെട്ടിപ്പിടിച്ചത് ശക്തമായ രാഷ്ട്രീയ വിമർശനമാണെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി ബൽറാം. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ പ്രതീകവൽക്കരിക്കുന്ന അമ്പത്താറിഞ്ച് ആസുരതയെ മനുഷ്യത്ത്വമെന്ന മഹാമൂല്യത്തെ വച്ച് ഒരു നിമിഷം കൊണ്ട് തകർത്തെറിയുന്ന അവിസ്മരണീയമായ കാഴ്ചയായിരുന്നു അതെന്നും ബൽറാം പറഞ്ഞു. നിയോ നാസികളുമായുള്ള ആരുടേയെങ്കിലും ഗാഢസൗഹൃദത്തിന്റെ പുളിച്ചുതികട്ടലുകൾ ബാലൻസ് ചെയ്യാനുള്ളതല്ല ഈ സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്നും ബൽറാം വ്യക്തമാക്കി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയും മുസ്്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്യുന്ന അനുരാഗ് താക്കൂറുമായി തനിക്കുള്ള സൗഹൃദത്തെ എം.ബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ബൽറാം ഇക്കാര്യം പറഞ്ഞത്.