Sorry, you need to enable JavaScript to visit this website.

ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകൾ റിയാദിൽ

പ്രതീകാത്മക ചിത്രം

റിയാദ് - ശിരസ്സുകൾ ഒട്ടിപ്പിടിച്ച നിലയിൽ പിറന്ന ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയെയും സാറയെയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സൗദി അറേബ്യ അയച്ച പ്രത്യേക ഏയർ ആംബുലൻസിൽ മാതാപിതാക്കൾക്കൊപ്പം ഇന്ന് വൈകീട്ടാണ് സയാമീസ് ഇരട്ടകൾ റിയാദിലെത്തിയത്. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് കുട്ടികളുടെ മാതാവ് ഫാതിമ അൽസയ്യിദ് റിയാദിൽ വിമാനമിറങ്ങിയ ശേഷം പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിലുള്ള സൗദി ജനതക്ക് നന്ദി ആവർത്തിക്കുന്നതായും ഫാതിമ അൽസയ്യിദ് പറഞ്ഞു. 
കുട്ടികളെ സൗദിയിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ നിർദേശിക്കുകയായിരുന്നു. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ റിയാദ് കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചാണ് കുട്ടികൾക്ക് സൗജന്യമായി വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തുക. ലോകത്തെ 22 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സൗദിയിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുകയും ഓപ്പറേഷനുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കുന്ന 118-ാമത്തെ കേസാണ് ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളുടെത്.
 

Latest News