തിരുവനന്തപുരം- ഡി.എൻ.എ പരിശോധന ഫലം അനുകൂലമായതോടെ അനുപമക്ക് കുഞ്ഞിനെ കാണാൻ അനുമതി. ഇന്ന് തന്നെ അനുപമ കുഞ്ഞിനെ കാണും. കുഞ്ഞിനെ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു. ഇന്ന് പുറത്തുവന്ന ഡി.എൻ.എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് കുഞ്ഞിനെ കാണാൻ അനുപമക്ക് അനുമതി നൽകിയത്.
അനുമതി ലഭിച്ചതിനെ തുടർന്ന് കുഞ്ഞിനെ കാണാൻ അനുപമയും അജിത്തും ശിശുഭവനിലെത്തി.