കൊച്ചി- വിഷ ജന്തുക്കളായ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെയും ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍.
ഹലാല്‍, തുപ്പല്‍ ഭക്ഷണം വിവാദങ്ങളിലാണ് റിജിലിന്റെ പ്രതികരണം.
ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും. അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മുസ്ല്യാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണമെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞത്. തുപ്പുന്ന ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുപ്പിയ ശര്‍ക്കര കൊണ്ടാണ് ശബരിമല അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു.