തൃശൂർ - കൈപ്പറമ്പ് പുത്തൂരിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു .വീട്ടുടമയ്ക്ക് പൊള്ളലേറ്റു. വെളുത്തേടത്ത് വിജയനാണ് ഗുരുതര പൊള്ളലേറ്റത്.
രാവിലെ എട്ട് മണിയോടെ ഇരുനില ഒട് വീട്ടിലാണ് സംഭവം.മുകളിലെ നിലയിൽ താമസിക്കുന്ന വിജയന്റെ സഹോദരൻ ഉണ്ണികൃഷ്ന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചത്. ഉടൻ വിജയനും കുടുംബവും പുറത്തേക്ക് ഇറങ്ങി.സാധനങ്ങൾ എടുക്കാൻ വിജയൻ വീടിൻറെ അകത്തേക്ക് കയറിയുടൻ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് വിജയന് പരിക്കേറ്റത്.
കുന്നംകുളം , ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.