തിരുവനന്തപുരം- ദത്ത് വിവാദത്തില്‍ കുട്ടിയുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തിയാണ് സാംപിള്‍ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടെയും സാംപിള്‍ ഉച്ചയ്ക്ക് രണ്ടിനു ശേഖരിക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെന്ന് അനുപമ പ്രതികരിച്ചു. തന്റെയും ഭര്‍ത്താവിന്റെയും കുട്ടിയുടെയും ഡിഎന്‍എ സാംപിള്‍ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പ്രതികരിച്ചു. തെറ്റു ചെയ്തവര്‍ക്കു സാംപിള്‍ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താല്‍ അവര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറും.ഡിഎന്‍എ സാംപിള്‍ എടുക്കുന്ന കുഞ്ഞ് തന്റെതാണെന്ന് ഉറപ്പാക്കാനാകില്ല. മാതാപിതാക്കളുടെയും കുട്ടിയുടെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് ചെയ്യാന്‍ എന്തു കൊണ്ടാണ് തയാറാകാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് അനുപമ പറഞ്ഞു.