തിരുവനന്തപുര-: കെ റെയില്‍ ഉള്‍പ്പടെയുളള വികസനപദ്ധതികള്‍ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കേരളം നവീകരിക്കപ്പെട്ടില്ലെങ്കില്‍ യുവതലമുറ പിന്തള്ളപ്പെടും, അത് ഉണ്ടായിക്കൂട. സാമൂഹിക പരിഷ്‌കരണ നിയമങ്ങള്‍, സാമൂഹിക സുരക്ഷ പദ്ധതികള്‍ തുടങ്ങിയവയുടെ വിപുലമായ സംവിധാനമുള്ള കേരളത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ കേരളം നവീകരിക്കപ്പെടണം.
അതിന് സഹായിക്കുന്ന രീതിയിലാണ് ഗവണ്‍മെന്റിന്റെ നിലപാടുകള്‍. എന്നാല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര അവഗണന പല കാര്യങ്ങളിലും കേരളം നേടുകയാണ്. കേരളത്തിന്റെ ശബരിമല വിമാനത്താവളം വിഷയങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ശബരിമല വിമാനത്താവളവും എന്‍.എച്ച് 66 വികസനവും നടപ്പാക്കും. പ്രതിപക്ഷം വികസനത്തിന് വഴിമുടക്കുന്നു, ബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കാന്‍ കെ.റയില്‍ പദ്ധതി അനിവാര്യമെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.