കോഴിക്കോട്- പിസ്തയുടെ തോടില്‍ ഖുര്‍ആന്‍ അധ്യായം രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംനേടി കുണ്ടുങ്ങല്‍ സ്വദേശിനി ഫിദ മുസ്തഫ. ഖുര്‍ആനിലെ സൂറത്തുല്‍ കൗസര്‍ അധ്യായമാണ് പിസ്തയുടെ പുറംതോടില്‍ രചിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അറബിക് കാലിഗ്രഫി, ബോട്ടില്‍ ആര്‍ട്ട്, വാള്‍ പെയിന്റിങ്, എന്‍ഗേജ്‌മെന്റ് ഹമ്പേഴ്‌സ്, ബേക്കിങ് രംഗത്തും തന്റേതായ കൈമുദ്ര പതിപ്പിച്ച ഫിദ പി.എസ്. മുസ്തഫയുടെയും എ.എം. രോഹിതയുടെയും മകളാണ്. അഹമ്മദ് ജുനൈദാണ് ഭര്‍ത്താവ്. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളജില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്തമാക്കി. ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കുടുംബവും ഭര്‍ത്താവുമാണ് തന്റെ വിജയത്തിന് പിറകിലെന്ന് ഫിദ പറഞ്ഞു.