Sorry, you need to enable JavaScript to visit this website.

ജിസാനിൽ ടൂറിസ്റ്റ് ജീപ്പ് അഗ്നിക്കിരയാക്കി

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അൽറൈഥിൽ മലമ്പ്രദേശങ്ങളിൽ ടൂറിസ്റ്റ് സർവീസുകൾക്ക് സൗദി പൗരൻ ഉപയോഗിച്ചിരുന്ന ജീപ്പ് അജ്ഞാതർ അഗ്നിക്കിരയാക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽറൈഥിലെ ദുർഘടമായ പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾക്കു വേണ്ടി സർവീസുകൾ നടത്താൻ സൗദി പൗരൻ റാഇ അൽറൈഥി പ്രത്യേകം അലങ്കരിച്ച് സജ്ജീകരിച്ച ജീപ്പാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്.
ടൂറിസ്റ്റ് സർവീസുകൾക്ക് സൗദി പൗരൻ ഉപയോഗിക്കുന്ന ജീപ്പിനെ കുറിച്ച റിപ്പോർട്ട് അൽഇഖ്ബാരിയ ചാനൽ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജീപ്പ് അജ്ഞാതർ പെട്രോളൊഴിച്ച് കത്തിച്ചത്. പതിനഞ്ചു വർഷത്തിലധികമായി സ്വന്തം ഉടമസ്ഥതയിലുള്ള പഴയ ജീപ്പാണ് സൗദി പൗരൻ സൗദി ഭരണാധികാരികളുടെ ഫോട്ടോകൾ പതിച്ചും ദേശീയ പതാക സ്ഥാപിച്ചും പ്രത്യേകം അലങ്കരിച്ച് ടൂറിസ്റ്റ് സർവീസുകൾക്ക് ഉപയോഗിച്ചിരുന്നത്. 

 

Latest News