പ്രണയം നിരസിച്ച യുവാവിനു നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം; കാഴ്ച നഷ്ടപ്പെട്ടു

അടിമാലി- ഇടുക്കിയിലെ അടിമാലയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതി യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തി. ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന്റെ കാഴ്ച നഷ്ടപ്പെട്ടു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് അരുണ്‍ കുമാറിനെ ആക്രമിച്ചത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. സമൂഹമാധ്യമം വഴിയാണ് അരുണും ഷീബയും സൗഹൃദത്തിലായത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുണ്‍ പിന്‍മാറിയിരുന്നു. മറ്റൊരു വിവാഹം കഴിക്കാനുള്ള അരുണിന്റെ തീരുമാനമാണ് ഷീബയെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. 

ചൊവ്വാഴ്ച രാവിലെ 10.20ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തുവച്ചാണ് അരുണിനു നേര്‍ക്ക് ഷീബ ആസിഡ് ഒഴിച്ചത്. അക്രമത്തില്‍ ഷീബയുടെ മുഖത്തും കൈയ്യിലും പൊള്ളലേറ്റിട്ടുണ്ട്.
 

Latest News