റിയാദ് - ഹൂത്തി ആക്രമണങ്ങൾ ചെറുക്കാൻ സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. പതിനേഴാമത് മനാമ ഡയലോഗിൽ പങ്കെടുത്താണ് സൗദി അറേബ്യക്കുള്ള പിന്തുണ അമേരിക്ക തുടരുമെന്ന് യു.എസ് വിദേശ മന്ത്രി അർഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയത്. വെല്ലുവിളികൾ ചെറുക്കാൻ സാധിക്കുംവിധം സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്താൻ സഖ്യരാജ്യങ്ങളുമായി ചേർന്ന് അമേരിക്ക പ്രവർത്തിക്കും. ഹൂത്തികളുടെ ആക്രമണങ്ങൾ ചെറുക്കാൻ സൗദി അറേബ്യയെ അമേരിക്ക സഹായിക്കും. ഹൂത്തികളുടെ മുഴുവൻ ആക്രമണങ്ങളും ചെറുക്കാൻ സാധിക്കുംവിധം മാറുന്നതു വരെ സൗദി അറേബ്യക്ക് പിന്തുണ നൽകുന്നത് അമേരിക്ക തുടരുമെന്നും അദ്ദേഹം പറഞ്ഞു.