Sorry, you need to enable JavaScript to visit this website.

യൂട്യൂബർ കടൽമച്ചാന് വീട് വക്കാൻ സഹായവാഗ്ദാനം നൽകി മന്ത്രി സജി ചെറിയാൻ

ആലപ്പാട്- യൂട്യൂബർ വിഷ്ണുവിന് (കടൽമച്ചാൻ) വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. കടലിലെ മീൻപിടിത്തവും ഉൾക്കടലിലെ പ്രത്യേകതയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വിഷ്ണുവിന്റെ അഴീക്കൽ ബീച്ചിനടുത്തുള്ള വീട്ടിൽ സന്ദർശനം നടത്തിയാണ് മന്ത്രി വാഗ്ദാനം നൽകിയത്. 
കടലിൽ അപകടത്തിൽ മരിച്ച മത്സ്യ തൊഴിലാളി അഴീക്കൽ നികത്തിൽ രാഹുൽ, എലിപ്പനി ബാധിച്ച് മരിച്ച മത്സ്യത്തൊഴിലാളി നടയിൽ തെക്കതിൽ മനോജ് എന്നിവരുടെ വീടുകളും മന്ത്രി സന്ദർശിച്ചു.
 

Latest News